അവശ്യസാധനങ്ങളുടെ വില വര്‍ധന സാധാരണക്കാരന്റെ കുടുംബ ബജെറ്റ് താളംതെറ്റിച്ചിട്ടു കാലം കുറച്ചായി. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവന്‍ പെടുന്ന പാട് അവനു മാത്രമേ അറിയൂ. അതിനിടെയാണ് നമ്മുടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടു കൊണ്ട് പെട്രോളിയം വില നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്. വോട്ട് ചെയ്തു വിജയിപ്പിച്ച പാവങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി ഭരണ ചക്രം കയ്യില്‍ കൊടുത്ത മുതലാളിമാരോടുള്ള കൂറ് അവര്‍ കാണിച്ചു. സ്വാഭാവികംമാത്രം. ജനങ്ങള്‍ക്കറിയാം സര്കാരിനതെ കഴിയൂ എന്ന്. എന്നാലും നമ്മള്‍ ഗൌനിക്കാറില്ല. ബസ് ചാര്‍ജ് കുത്തനെ കൂട്ടിയാലും, പാല്‍ വില തോന്നുമ്പോഴൊക്കെ വര്ധിപ്പിചാലും നമ്മള്‍ ഒന്നും പറയാറില്ല, ഒരു ചെറുവിരല്‍ പോലും അനകാരില്ല നമ്മള്‍. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ പോലും ടാക്സ് കുറയ്ക്കുന്ന കാര്യം മറന്നു പോയിരിക്കുന്നു. പക്ഷെ ഈ പ്രവണത ഇനിയും വച്ച് പൊറുപ്പിക്കാന്‍ ആവില്ല. അള മുട്ടിയാല്‍ കടിക്കയല്ലാതെ എന്ത് ചെയ്യും...?
No comments:
Post a Comment