കല്യാണം കഴിക്കാനുള്ള ചില അടവുകള്‍



ശ്രദ്ധിച്ചു വായിക്കുക ആക്രാന്തം കാണിക്കണ്ടാ ...!

ആദ്യമേ പറയട്ടെ ഈ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനു മുന്‍പ് നമ്മള്‍ മനസ്സില്‍ കല്യാണം കഴിക്കണം എന്ന് പ്രതിക്ഞ്ഞ എടുക്കണം,
നിരാശ മുഖത്ത് കൊണ്ട് വരാന്‍ ഒരു മടിയും കാണിക്കരുത് ..! പോയാല്‍ ഒരു നിരാശ കിട്ടിയാല്‍ കല്യാണമാ കല്യാണം ...!

ഓരോന്നായി മനസ്സിരുത്തി വായിക്കുക ....

1 .
നിങ്ങളുടെ date of birth .. വീട്ടില്‍ എല്ലാവരും കാണുന്ന സ്ഥലത്ത് അത്യാവിശ്യം വലുപ്പത്തില്‍ എഴുതി വെക്കുക (അടുക്കളയില്‍ എഴുതുവാന്‍ ശ്രമിക്കുക കാരണം അറിയാല്ലോ..! ഹി )

example : "Enikku
വയസ്സ് 22 " .. "Enikku വയസ്സ് 22 ആയി" .. ഇങ്ങിനെ എഴുതിയത് കാണുബോള്‍ വീട്ടുകാര്‍ക്ക് മനസ്സിലാകും ഇവനെ ഇനി കല്യാണം കഴിപ്പിക്കാതെ നിര്‍ത്താന്‍ പറ്റില്ലാന്നു,,!!! ഒരു വട്ടം എഴുതി അങ്ങോട്ട്‌ നിര്‍ത്തരുത് .. എഴുതി കൊണ്ടേ ഇരിക്കുക ...!

2 .
കടയില്‍ നിന്നോ മറ്റോ സാദനങ്ങള്‍ വാങ്ങി വരുന്ന സമയത്ത് ഉറക്കെ ചോദിക്കുക "ഇതൊന്നും വാങ്ങി വെക്കാന്‍ ഇവിടെ ആരുമില്ലേ" (കൂടെ ചെറുതായി ഒന്ന് ദേശ്യപെടുക ..!).. ഒരു രണ്ടു മൂന്നു വട്ടം ഉറക്കെ വിളിച്ചു പറയുക .. പെട്ടന്നു മനസ്സിലാകും വീട്ടിലുള്ളവര്‍ക്ക് ..!! ( അതെ വാങ്ങി വെക്കാന്‍ ഒരു പെണ്ണ് ഉണ്ടെങ്കില്‍ ഇവന്റെ ഈ ചീത്ത കേക്കണോ എന്ന് വീട്ടുകാര്‍ക്ക് തോന്നിയാല്‍ ... ങേ പിന്നെ നമ്മുടെ കല്യാണം ആയിരിക്കും ...!)

3 .
എപ്പോഴും ദേശ്യപെടുക എല്ലാവരോടും .... എന്ത് പറഞ്ഞാലും ദേശ്യ പെടുക ..!! ( കല്യാണം കഴിയുന്നതോടു കൂടി ദേഷ്യം മാറും എന്ന് കരുതി കെട്ടിച്ചു തന്നല്ലോ ടിംഗ് ടിംഗ് ..)

4 .
രാത്രി നേരം വൈകി വീട്ടിലേക്ക് വരിക ....! അഥവാ നേരത്തെ വന്നാലും വീട്ടില്‍ കയറരുത് പുറത്തു ഒളിഞ്ഞു നടക്കുക .. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്ക്ക് കേള്‍ക്കാന്‍ കഴിയും " അവനെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല കല്യാണം കഴിപ്പിക്കണം എന്ന് ".( കണ്ടോ കണ്ടോ ). .. ഹി ഹി ...!

5 ..
വീട്ടുകാരെ കാണിച്ചു ബീഡി വലി തുടങ്ങുക ( അതൊരു ശീലമാക്കണ്ട ) പെണ്ണ് ക്ട്ടിയാല്‍ ഉടന്‍ നിര്‍ത്തുക ..!! ഇനി വലിക്കാന്‍ വയ്യെങ്കിലും വലിക്കുന്നത് പോലെ കാണിക്കുക ....!

കൂടെ ശ്രദ്ധിക്കുക : ഇതൊക്കെ ചെയ്യുമ്പോഴും ആത്മവിശ്വാസം ഒരിക്കലും കയ് വിടരുത് .. ചെയ്യുന്ന കാര്യങ്ങളോട് ആത്മാര്‍ഥത പരമാവതി കാണിക്കണം എന്നാലേ നമുക്ക് വിജയപാതയില്‍ എത്താന്‍ പറ്റൂ ..!!!

6 .
നിങ്ങള്‍ പുതയ്ക്കുന്ന പുതപ്പു രണ്ടായി കീറി ഒന്ന് ഉമ്മാക്ക് കൊടുക്കുക .. എന്നിട്ട് മുഖത്ത് നിരാശ നിറച്ചു കൊണ്ട് തന്നെ പറയുക "എനിക്കു എന്തിനാ ഇത്രയും വലിയ പുതപ്പു...! എനിക്കു ഈ കഷണം മതി എന്ന് ..." അത് കേള്‍ക്കേണ്ട താമസം നിങ്ങളുടെ വീട്ടുകാര്‍ക്ക് മനസ്സിലാകും നിങ്ങളുടെ മാനസികാവസ്ഥ അടുത്ത ആഴ്ച ചിലപ്പോള്‍ നിങ്ങളുടെ കല്യാണം ആയിരിക്കും ,..!

7 ..
നിലത്തു കിടക്കുക ...! അതിന്റെ കാര്യം നിങ്ങളോട് പറയുന്നില്ലാ പക്ഷെ കാണുന്നവര്‍ക്ക് മനസ്സിലാകും ..!! ഒന്ന് ചെയ്തു നോക്ക് .. അപ്പോള്‍ അറിയാം ബാച്ചികളെ .. ടിംഗ് ടിംഗ് ...!

8 .
നാട്ടിലുള്ള എല്ലാ ബ്രോകെര്‍മ്മാരെയും സുഹുര്തുക്കള്‍ ആക്കി മാറ്റുക .. അവര്‍ക്ക് നമ്മുടെ കല്യാണത്തില്‍ വലിയൊരു പന്ഗ് തന്നെ യുണ്ടല്ലോ അല്ലെ....! നിരന്തരം അവരെ നമ്മുടെ വീടുകളിലേക്ക് ആലോചനകളുമായി പറഞ്ഞയക്കുക ..! പറഞ്ഞയച്ചു കൊണ്ടേ ഇരിക്കുക .. തളരരുത് ...! പതറരുത് ...!

9 .
ജോലിക്ക് പോകാതിരിക്കുക .. വീട്ടില്‍ തന്നെ എപ്പോഴും ഇരിക്കുക ( അതും അടുക്കളയില്‍ ) .. ഇതിന്റെ യൊക്കെ കൂടെ മുഖത്ത് നിരാശ കാണിക്കാന്‍ മടിക്കല്ലേ അവിടെയാണ് നമ്മുടെ വിജയം ....!!!

10 .
കാമുകിയുമായി നാട് വിട്ടു പോകുമെന്ന് സുഹുര്തുക്കള്‍ വഴി വെറുതെ വീട്ടുകാരെ അറിയിക്കുക ,, അറിയേണ്ട താമസം കല്യാണ ആലോജനകള്‍ വന്നു തുടങ്ങും ....!

11 .
താടിയും മീശയും വളര്‍ത്തുക ...! എല്ലാവരും ഒന്ന് അറിയട്ടെ ...! അല്ല പിന്നെ ക്ഷമിക്കുന്നതിനു ഒരു അതിരൊക്കെ ഇല്ലേ .. !!!

12 .
നിങ്ങളുടെ സുഹുര്തുകളുടെ കല്യാണങ്ങള്‍ വീട്ടില്‍ ചര്‍ച്ചാ വിഷയമാക്കുക ... !!

example : "
കൂടെ പഠിച്ച ശുക്കൂര്‍ . ബക്കര്‍ , രാഖവന്‍ . ഇങ്ങനെ തുടങ്ങി നിങ്ങളുടെ ഫ്രെണ്ട്സുകളുടെ കല്യാണം കഴിഞ്ഞന്ന് പറഞ്ഞു വീട്ടില്‍ ബഹളം ഉണ്ടാക്കുക .. ഭക്ഷണം ബഹിഷ്ക്കരിക്കല്‍ , കുളിക്കാതിരിക്കല്‍ , അടിപിടി ..... തുടങ്ങിയ മാര്‍ഗങ്ങലുമായി മുന്നോട്ടു പോവുക ഇതിനുള്ള മറുപടി നിങ്ങളുടെ കല്യാണം ആയിരിക്കും ...തീര്‍ച്ച ...! ഞാന്‍ ഉറപ്പു തരുന്നു ....!

13 .
രണ്ടു തലയിണ വാങ്ങണം വാങ്ങണം എന്ന് തുടരെ തുടരെ വീട്ടില്‍ പറയുക ..!
ചിലപ്പോള്‍ ഒന്ന് പോരെ..? എന്ന് ചോദിക്കുമ്പോള്‍ ... ഇനി ഒന്ന് മതിയാ ..? എന്ന് പറഞ്ഞു ഒന്ന് നാണിച്ചു നില്‍ക്കുക ..!!! കല്യാണ പന്തല്‍ റെഡി ആയി തുടങ്ങും ആഴ്ചകള്‍ക്കുള്ളില്‍ ...!

ഇനി പ്രവാസി ബാചികല്ക്ക് കല്യാണം കഴിക്കാനുള്ള ചില അടവുകള്‍ :

കല്യാണം കഴിക്കാന്‍ സ്വപ്നം കണ്ടു ഗള്‍ഫില്‍ കുബൂസും പരിപ്പ് കറിയും തിന്നു നടക്കുന്നവര്‍ ,,..! പോയാല്‍ കഴിപ്പിച്ചു തരുമോ ..? എന്ന് ചിന്തിച്ചു നടക്കുന്നവര്‍..., ആരും പേടിക്കണ്ട ഈ എം ആര്‍ കെ നിങ്ങളെ കൊണ്ട് പെണ്ണ് കെട്ടിപ്പിച്ചേ അടങ്ങൂ ചെയ് .. പെണ്ണ് കെട്ടൂ ...!

പ്രവാസി ബാച്ചികള്‍ക്ക് പെണ്ണ് കെട്ടാന്‍ നാട്ടിലുള്ള ബാച്ചികളുടെ റിസ്ക്‌ യെടുക്കെണ്ടാതില്ല ചെറിയ ഒന്ന് രണ്ടു ഐഡിയ കളിലൂടെ കാര്യം സാധിക്കാം ...!

നാട്ടില്‍ പോകാന്‍ തുടങ്ങുന്നതിന്റെ മുന്‍പ് തന്നെ നിങ്ങള്‍ വീട്ടുകാരോട് സുഹുര്തുക്കള്‍ വഴി പറയിപ്പിക്കണം " വന്നാല്‍ അവന്റെ കല്യാണം നമുക്ക് നടത്തണം എന്ന്.."...!

അതിനു ശേഷം നാട്ടിലേക്ക് കൊണ്ട് പോകുന്ന സാധനങ്ങള്‍ക്ക് കൂടെ .. പെണ്‍കുട്ടികള്‍ കെട്ടുന്ന ഒരു വാച് ..! ഒരു മോതിരം ..! മഹര്‍... etc ..,ഇങ്ങിനെ തുടങ്ങി കല്യാണത്തിന് പെണ്‍കുട്ടിക്ക് ആവശ്യമായ സാദനങ്ങള്‍ വാങ്ങുക.. എന്നിട്ട് വീട്ടിലെത്തിയ ഉടനെ ഇതൊക്കെ ഉമ്മാന്റെ കയ്യില്‍ കൊടുത്ത ശേഷം നാണിച്ചു തല താഴ്ത്തി ഒരു ചിരിയും....! ദേ ഇങ്ങിനെ... ഹി ഹി ഹി ..

സംഗതി ഉമ്മാക്ക് പുടി കിട്ടി ട്ടാ ...!

അത് പോലെ നാട്ടിലേക്കു വിളിക്കുമ്പോഴൊക്കെ ഗള്‍ഫിലെ സ്ഥിതികള്‍ അവതരിപ്പിക്കുകയും കൂടെ കല്യാണം കഴിച്ചവര്‍ക്ക് നല്ല സ്കോപ് ആണ് ....! നല്ല ജോലി കിട്ടും.., നല്ല ശമ്പളം ആണ്,, നമ്മള്‍ കല്യാണം കഴിക്കാത്തവര്‍ക്ക് ഒരു പ്രയോജനവും ഇല്ലാ എന്നൊക്കെ പറഞ്ഞു ഒന്ന് നെടുവീര്‍പ്പിടുക ,, അടുത്ത ലീവിന് കല്യാണം കഴിപ്പിച്ചേ നിങ്ങളെ തിരിച്ചു വിടു.. ഹി ഹി കിടക്കട്ടെ പോയാല്‍ ഒരു കള്ളം കിട്ടിയാല്‍ ഒരു പെണ്ണ് ...!

കടപ്പാട്: ഫേസ്ബുക്ക് (എം ആര്‍ കെ)

വേലി തന്നെ വിളവു തിന്നുന്നു...


അവശ്യസാധനങ്ങളുടെ വില വര്‍ധന സാധാരണക്കാരന്റെ കുടുംബ ബജെറ്റ്‌ താളംതെറ്റിച്ചിട്ടു കാലം കുറച്ചായി. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവന്‍ പെടുന്ന പാട് അവനു മാത്രമേ അറിയൂ. അതിനിടെയാണ് നമ്മുടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടു കൊണ്ട് പെട്രോളിയം വില നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്. വോട്ട് ചെയ്തു വിജയിപ്പിച്ച പാവങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി ഭരണ ചക്രം കയ്യില്‍ കൊടുത്ത മുതലാളിമാരോടുള്ള കൂറ് അവര്‍ കാണിച്ചു. സ്വാഭാവികംമാത്രം. ജനങ്ങള്‍ക്കറിയാം സര്കാരിനതെ കഴിയൂ എന്ന്. എന്നാലും നമ്മള്‍ ഗൌനിക്കാറില്ല. ബസ്‌ ചാര്‍ജ് കുത്തനെ കൂട്ടിയാലും, പാല്‍ വില തോന്നുമ്പോഴൊക്കെ വര്ധിപ്പിചാലും നമ്മള്‍ ഒന്നും പറയാറില്ല, ഒരു ചെറുവിരല്‍ പോലും അനകാരില്ല നമ്മള്‍. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ പോലും ടാക്സ്‌ കുറയ്ക്കുന്ന കാര്യം മറന്നു പോയിരിക്കുന്നു. പക്ഷെ ഈ പ്രവണത ഇനിയും വച്ച് പൊറുപ്പിക്കാന്‍ ആവില്ല. അള മുട്ടിയാല്‍ കടിക്കയല്ലാതെ എന്ത് ചെയ്യും...?

Blooming Dreams



To feel my love,
Come once again.
To fill the void
On way of mine

Let's fly on sky
Of paradise
On chariot
Of cotton clouds

I'll show the garden
Where dreams blossom,
I'll grant the shining
Stars; ear-rings,
The reddish horizon
To redden your lips,
Shining blue moon
To brighten your eyes,
Rose petals
To wear on your feet,
A hep-tad rainbow
To tie your hair,
A thousand flowers' bud
To have your bed,
I'll guard you night
To sleep you nice;
Without blinking my eyes
And having meals,
As your ma does
On your childhood days.

To feel my love
Come once again

ഭക്ഷണം പാഴാകും മുംബ്...





കടുത്ത വരള്‍ച്ചയില്‍ വലയുന്ന സോമാലിയ വന്‍ മാനുഷിക ദുരന്തത്തിന്റെ വക്കിലാണെന്ന് എെക്യരാഷ്ട്രസഭ. സോമാലിയ, എത്യോപ്യ, എരിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെക്കൊണ്ട് കെനിയയിലെ ദാദാബ് അഭയാര്‍ത്ഥി ക്യാമ്പ് നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്ന് അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ കമ്മീഷന്‍ തലവന്‍ അന്റോണിയോ ഗുതെറസ് പറഞ്ഞു. ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
380,000 പേരാണ് ദാദാബിലുള്ളത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തം സോമാലിയ തന്നെയാണ്. ഇത്രമാത്രം ദുരിതമനുഭവിക്കുന്ന ഒരു അഭയാര്‍ത്ഥി ക്യാമ്പും ഇതുവരെ കണ്ടിട്ടില്ല. പട്ടിണിയെ തുടര്‍ന്ന് മൂന്ന് കുട്ടികളെ നഷ്ടപ്പെട്ട ഒരു അമ്മയെ കാണാനിടയായി. ക്യാമ്പിലുള്ളവരെല്ലാം കടുത്ത ദാരിദ്രyം അനുഭവിക്കുന്നവരാണ്. ഹൃദയഭേദകമാണ് അവിടുത്തെ കാഴ്ചഅദ്ദേഹം വിവരിച്ചു.
ലോക ഭക്ഷ്യ പദ്ധതി കണക്കു പ്രകാരം മേഖലയിലെ ഒരു കോടി ആളുകള്‍ അടിയന്തര സഹായം അര്‍ഹിക്കുന്നു. 20 ലക്ഷം കുട്ടികള്‍ പോഷകക്കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങളാണ് ഭക്ഷണവും വെള്ളവും കിട്ടാതെ അലയുന്നത്. പലരും സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നു. പോഷകക്കുറവു കാരണം കുട്ടികളില്‍ ത്വക്ക് രോഗങ്ങള്‍ വര്‍ദ്ധിച്ചതായി ഡോ. മില്‍ഹിയ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പിലെത്തുന്ന ഭൂരിഭാഗം പേരുടെയും ആരോഗ്യ സ്ഥിതി പരിതാപകരാണ്.
ദാദാബ് അഭയാര്‍ത്ഥി ക്യാമ്പിലെ സ്വീകരണ കേന്ദ്രത്തിന് മുന്നില്‍ ആയിരങ്ങളാണ് കാത്തു കിടക്കുന്നത്. ഇവരില്‍ ഏറെപ്പേരും ആഴ്ചകളായി ഭക്ഷണം കഴിച്ചിട്ട്. കൂടാതെ ഏറെ ദൂരം യാത്ര ചെയ്താണ് അവര്‍ ക്യാമ്പില്‍ എത്തിയിരിക്കുന്നത്. എെക്യരാഷ്ട്ര സഭ നല്‍കിയ പ്ലാസ്റ്റിക് ഷീറ്റുകള്‍ മേല്‍ക്കൂരയാക്കി മരക്കൊമ്പുകള്‍ കൊണ്ടുണ്ടാക്കിയ നിരവധി താല്‍ക്കാലിക തമ്പുകള്‍ ക്യാമ്പിന് പുറത്ത് ഉയര്‍ന്നിട്ടുണ്ട്. ഇവരെല്ലാം രജിസ്റ്റര്‍ ചെയ്തവരാണെങ്കിലും ക്യാമ്പുകളില്‍ സ്ഥലമില്ലാത്തതുകൊണ്ട് പുറത്തു നില്‍ക്കേണ്ടിവരുന്നു.
ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിന് വേണ്ടത്ര ഭക്ഷണവും മരുന്നും നല്‍കാനാവാതെ യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പ്രയാസപ്പെടുകയാണ്.

ഇതൊക്കെ വായിച്ചാലും, എന്തൊക്കെ ദുരിതം കണ്ടാലും കണ്ണ് തുറക്കാന്‍, ഒന്ന് നെടുവീര്‍പ്പിടാന്‍ പോലും നമുക്ക് സമയമില്ല. വികസിത-വികസ്വര രാഷ്ട്രങ്ങള്‍ ഒരു നേരം പാഴാക്കുന്ന ഭക്ഷണം മതിയാകും ഈ രാജ്യത്തിന്‍റെ ഒരു ദിവസത്തെ പട്ടിണി മാറാന്‍.... ഓരോ വറ്റ് കളയുമ്പോഴും ഓര്‍ക്കുക, ഞാനും നിങ്ങളും ചെയ്യുന്ന പാപത്തിന്റെ ആഴം...

ഇരുട്ട്


ഇരുട്ട്
സ്വപ്നം കാണാന്‍
സര്‍ഗാത്മകതയുടെ മാധുര്യം കാണാന്‍
പിറവിയുടെ ഗര്‍ഭപാത്രത്തില്‍
കവിതയുടെ അക്ഷരച്ചെപ്പില്‍
കഥയുടെ തന്തു മെനപ്പില്‍

അന്ധന് ലോകം കാണാന്‍
ചിന്തയ്ക്ക് ചിറകുകള്‍ നല്‍കാന്‍

എന്നാല്‍ വെളിച്ചം വേണ്ട നിന്നെ കാണാന്‍
നീ സ്ഥായിയാണ്
എന്നിട്ടും നിന്നെ ഞാന്‍ ശപിക്കുകയാണ്